31.2 C
Kunnamkulam
Thursday, September 10, 2026
Home Bureaus Kunnamkulam ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയില്‍ കല്‍കുരിശ് പ്രതിഷ്ഠാ പെരുന്നാള്‍ ആചരിച്ചു

ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയില്‍ കല്‍കുരിശ് പ്രതിഷ്ഠാ പെരുന്നാള്‍ ആചരിച്ചു

237

ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയില്‍ കല്‍കുരിശ് പ്രതിഷ്ഠാ പെരുന്നാള്‍ ആചരിച്ചു. വി. കുര്‍ബ്ബാനക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന മെത്രാപോലീത്ത അബ്രഹാം മാര്‍ സ്‌തേഫാനോസ് തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. വി: കുര്‍ബ്ബാനക്ക് ശേഷം ചേര്‍ന്ന അനുമോദന യോഗത്തില്‍ വികാരി. ഫാദര്‍ വി.എം.ശാമുവേല്‍ അനുമോദന പ്രസംഗം നടത്തി. സഹ വികാരി ഫാദര്‍. ജോസഫ് ജോര്‍ജ്ജ് ആശംസ പ്രസംഗം നടത്തി. ഇടവകയുടെ ഉപഹാരം പള്ളി കൈസ്ഥാനി ഡിക്‌സന്‍ സി ചെറിയാന്‍, സെക്രട്ടറി കുഞ്ഞുമോന്‍ ജെയ്ക്കബ്ബ്, പള്ളി മാനേജിങ്ങ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് അഭിവന്ദ്യ തിരുമേനിക്ക് സമര്‍പ്പിച്ചു. കല്‍ കുരിശിങ്കല്‍ പ്രത്യേക ധൂപ പ്രാര്‍ത്ഥനയും പ്രദക്ഷിണവും സ്‌നേഹ വിരുന്നും ഉണ്ടായി.

ADVERTISEMENT
error: Content is protected !!