25.6 C
Kunnamkulam
Saturday, July 11, 2026
Home Bureaus Punnayurkulam നന്മ നിധി സമാഹരണ കൂപ്പണിന്റെ വിതരണോത്ഘാടനം നടത്തി

നന്മ നിധി സമാഹരണ കൂപ്പണിന്റെ വിതരണോത്ഘാടനം നടത്തി

പുന്നയൂര്‍ നന്മ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നന്മ നിധി സമാഹരണ കൂപ്പണിന്റെ വിതരണോത്ഘാടനം നടത്തി. കുഴിങ്ങര വട്ടംപാടം കാരയില്‍ വിജയന്റെ വസതിയില്‍ വച്ച് നടത്തിയ പരിപാടി പാവിട്ടകുളങ്ങര ശിവഭദ്ര ക്ഷേത്രം മേല്‍ശാന്തി ശരത്ത് നമ്പൂതിരി ഭദ്രദീപം കൊളുത്തി നന്മ മെമ്പര്‍മാര്‍ക്ക് സമ്മാനക്കൂപ്പണ്‍ നല്‍കി ഉദ്ഘാടനം ചെയ്തു. ദയാനന്ദന്‍ മാമ്പുള്ളി പദ്ധതി വിശദീകരണം നടത്തി. മോഹനന്‍ ഈച്ചിത്തറ, പ്രസിഡണ്ട് റെനീഷ്, സ്മിത ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!