തിരുവോണാഘോഷത്തിന് ഒരുങ്ങി ഗുരുവായൂര്‍ ക്ഷേത്രം. നാളെ മുതല്‍ ദര്‍ശനസമയം ഒരു മണിക്കൂര്‍ കൂട്ടി. ഉത്രാടക്കാഴ്ച കുല സമര്‍പ്പണം ശനിയാഴ്ച നടക്കും. ഗുരുവായൂരപ്പന് ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം, ഓണപ്പുടവ സമര്‍പ്പണം, ഓണസദ്യ, വിശേഷാല്‍ കാഴ്ചശീവേലി എന്നീ ചടങ്ങുകളാണ് ക്ഷേത്രത്തില്‍ തിരുവോണാഘോഷത്തിന്റെ ഭാഗമായി നടക്കുന്നത്. ഉത്രാട ദിനത്തിലും തിരുവോണ ദിനത്തിലും ഭക്തരെക്കൊണ്ട് ക്ഷേത്ര പരിസരം നിറയും. ഇത് കണക്കിലെടുത്താണ് ഓണക്കാലത്ത് ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂട്ടാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചത്.