കരിക്കാട് ബൈക്കിന് പുറകില്‍ കാറിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. പെങ്ങാമുക്ക് സ്വദേശി അരിയാരത്ത് 41 വയസുള്ള വിപിന്‍ദാസിനാണ് പരിക്കേറ്റത്. ഇയാളെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് 6 മണിയോടെ കരിക്കാട് മാവിന്‍ചുവടിലാണ് അപകടം. പഴഞ്ഞി ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്കിന് പിന്നില്‍ അതേ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ ബൈക്ക് യാത്രികനെ കാര്‍ യാത്രക്കാര്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.
ADVERTISEMENT