കുന്നംകുളം കാണിപ്പയ്യൂരിൽ പിതാവിനെയും 15 വയസ്സുകാരൻ മകനെയും, സ്ഥാപനത്തിൽ കയറി ആക്രമിച്ചു.

വാക്ക് തർക്കത്തെ തുടർന്ന് കാണിപ്പയ്യൂരിലെ തട്ടുകടയിൽ കയറി പിതാവിനെയും മകനെയും ആക്രമിച്ചു. കാണിപ്പയ്യൂരിലെ വാവ തട്ടുകടയുടെ ഉടമസ്ഥനായ കാണിപ്പയ്യൂർ സ്വദേശി 41 വയസ്സുള്ള ജാസിൻ ഇയാളുടെ 15 വയസ്സുള്ള മകൻ അബിയവ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ശനിയാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. ജാസിന്റെ തട്ടുകട സുജിത്ത് എന്ന വ്യക്തി വാടകയ്ക്ക് എടുത്ത നടത്തിയിരുന്നു. രണ്ടുദിവസം മുമ്പ് കട ഒഴിയുന്നതുമായി ബന്ധപ്പെട്ടും അഡ്വാൻസ് തുക നൽകിയതുമായി ബന്ധപ്പെട്ടും ഇരുവരും തമ്മിൽ വാക്കുതർക്കം നടന്നിരുന്നു. ഇതിൻറെ പ്രതികാരമെന്നോണം ഇന്നലെ രാത്രി കടയിലെത്തിയ സുജിത്ത് തന്നെയും മകനെയും ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ ജാസിൻ പറഞ്ഞു. മർദ്ധനത്തിൽ പരിക്കേറ്റ ജാസിനും മകനും കുന്നംകുളം മലങ്കര ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ആക്രമിക്കായി അന്വേഷണം ആരംഭിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image