ആലപ്പുഴയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ എ ഗ്രേഡ് നേടി ചാലിശേരി ജി.എച്ച്.എസ്.എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥി അതുല്യ വി.എസ്. ഗണിതശാസ്ത്ര മേള വര്‍ക്കിങ് മോഡലിലാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അതുല്യ എ ഗ്രേഡ് നേടിയത്. പാഠ്യ പാഠ്യേതര രംഗത്തും മികവ് പുലര്‍ത്തുന്ന അതുല്യ കരിങ്കല്ലത്താണി വലിയപറമ്പില്‍ സന്തോഷ്, രമ്യ ദമ്പതികളുടെ മകളാണ്. അനുജത്തി അമേയ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അതുല്യയെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. സജീന ഷൂക്കൂര്‍, സ്‌കൂള്‍ പ്രധാനദ്ധ്യാപിക സുവര്‍ണ്ണ കുമാരി, പി ടി എ പ്രസിഡന്റ് പി.വി. രജീഷ് കുമാര്‍ എന്നിവര്‍ അഭിനന്ദിച്ചു.
ADVERTISEMENT