എസ്.കെ.എസ്.എസ്.എഫ് പെരുമ്പിലാവ് മേഖല സര്‍ഗ്ഗലയത്തിന് കരിക്കാട് അല്‍ അമീന്‍ സ്‌കൂളില്‍ തുടക്കമായി. മേഖല പ്രസിഡണ്ട് റബീഅ് വാഫി പതാക ഉയര്‍ത്തി. കുന്നംകുളം പോലീസ് സ്റ്റേഷന്‍ എസ്.ഐ ബിജു ടി.ഡി ഉദ്ഘാടനം നിര്‍വഹിച്ചു. ഉസ്താദ് നസീം ബാഖവി മുഖ്യപ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ വൈസ് പ്രസിഡണ്ട് നാസര്‍ കടവല്ലൂര്‍, അല്‍ അമീന്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ അബ്ദുല്‍ ഗനി, മേഖല സെക്രട്ടറി ഹാഫിള് അബൂസുഫിയാന്‍, അബു മുസ്ലിയാര്‍, സുഹൈല്‍ പി.എം, റഫീഖ് കടവല്ലൂര്‍, നവാസ് ഹുദവി, ഇബ്രാഹിം സ്വാബിരി തുടങ്ങിയവര്‍ സംസാരിച്ചു. 400 ഓളം വിദ്യാര്‍ത്ഥികള്‍ 72 ഇനങ്ങളില്‍ മാറ്റുരക്കുന്ന മത്സരങ്ങള്‍ നാല് വേദികളിലായാണ് നടക്കുന്നത്.
ADVERTISEMENT