വെളിയങ്കോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

86

വെളിയങ്കോട് പുതിയിരുത്തിയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. പാലപ്പെട്ടി പുതിയിരുത്തി സ്വദേശി തണ്ണിപ്പാറത്തെ മുഹമ്മദുണ്ണി (67) ആണ് മരിച്ചത്. പാലപ്പെട്ടി പള്ളിയിലെ മുക്രിയായി സേവനം ചെയ്യുകയാണ് പരേതന്‍. ചൊവ്വാഴ്ച കാലത്താണ് ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടറും കാറും പുതിയിരുത്തിയില്‍ വെച്ച് കൂട്ടിയിടിച്ചത്. നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചങ്കിലും രക്ഷപ്പെടുത്താനായില്ല.