27.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Perumpilavu ലഹരിക്കെതിരെ കൂട്ടയോട്ടവും, ബോധവല്‍ക്കരണവും സംഘടിപ്പിച്ചു

ലഹരിക്കെതിരെ കൂട്ടയോട്ടവും, ബോധവല്‍ക്കരണവും സംഘടിപ്പിച്ചു

ലഹരിക്കെതിരെ കടവല്ലൂര്‍ നവോദയ ആര്‍ട്ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് കൂട്ടയോട്ടവും, ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. കടവല്ലൂര്‍ അമ്പലനടയില്‍ നിന്നും ആരംഭിച്ച കൂട്ടയോട്ടത്തില്‍ ജനപ്രതിനിധികളും, മുതിര്‍ന്നവരും, കുട്ടികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു. കടവല്ലൂര്‍ സെന്ററില്‍ ക്ലബ് പ്രസിഡണ്ട് ഷാഫിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ എ. എസ് .ഐ മധു ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് എടുത്തു.  ക്ലബ് അംഗം അസ്ലം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്ലബ് ഭാരവാഹികളായ ഷമീര്‍, അര്‍ഷു, ഹഫി, മിഥുന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!