കടവല്ലൂര്‍ ഗ്രാമ പഞ്ചായത്ത് തരിശുരഹിത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരണം യോഗം നടത്തി. ബി.എഫ്.എ.സി ചെയര്‍മാന്‍ എം. ബാലാജി സംഘാടകസമിതി രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. ഐ രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സഹകരണ ബാങ്ക് പ്രസിഡന്റ്, പഞ്ചായത്ത് മെമ്പര്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സി. ഡി. എസ് മെമ്പര്‍മാര്‍, പാടശേഖര സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. രക്ഷാധികാരികളായി എ.സി മൊയ്തീന്‍ എം.എല്‍ എ, ജില്ലാ പഞ്ചായത്ത് അംഗം പത്മ വേണുഗോപാല്‍, ബി. എഫ്.എ.സിചെയര്‍മാന്‍ എം. ബാലാജി , കൃഷി ഓഫീസര്‍ എന്നിവരെയും,ചെയര്‍മാന്‍ പി. ഐ രാജ്യേന്ദ്രന്‍ ,വൈസ് ചെയര്‍മാന്‍ കെ.ബി ജയന്‍, സഹദേവന്‍ കണ്‍വീനര്‍ എം.കെ മോഹനന്‍, ജോ.കണ്‍വീനര്‍ മുഹമ്മദ് മാനംകണ്ടത്ത്, സജിത്ത് എന്നിവരെ ഉള്‍പ്പെടുത്തി കമ്മിറ്റി രുപീകരിച്ചു.