26 C
Kunnamkulam
Thursday, July 16, 2026
Home CCTV Desk സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; 5 പേർക്ക് പുതുജീവനേകി കൃഷ്ണലാൽ യാത്രയായി

സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; 5 പേർക്ക് പുതുജീവനേകി കൃഷ്ണലാൽ യാത്രയായി

സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. തിരുവനന്തപുരം സ്വദേശി കൃഷ്ണലാലിന്റെ അഞ്ച് അവയവങ്ങൾ ദാനം ചെയ്യും. 33കാരനായ കൃഷ്ണലാലിന് വാഹനാപകടത്തിലാണ് പരിക്കേറ്റത്. പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മസ്തിഷ്കമരണം സംഭവിച്ചത്. അതേസമയം, കൃഷ്ണലാലിന്റെ ഹൃദയവുമായി എയർ ആംബുലൻസ് കോട്ടയത്തേക്ക് ഒരു മണിയോടെ പുറപ്പെടും. രണ്ടു വ‍ൃക്കകളും കരളും കണ്ണും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൈമാറും. വേദനകൾക്കിടയിലും കൃഷ്ണലാലിൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു കുടുബം.

ADVERTISEMENT
error: Content is protected !!