25.1 C
Kunnamkulam
Sunday, September 20, 2026
Home Bureaus Chavakkad ഒരുമനയൂരില്‍ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

ഒരുമനയൂരില്‍ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

76

ഒരുമനയൂരില്‍ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ഇന്ന് പുലര്‍ച്ചയായിരുന്നു അപകടമുണ്ടായത്. ഒരുമനയൂര്‍ തൈക്കടവ് മുഹമ്മദ് മകന്‍ മാളിയേക്കല്‍ നൗഷാദ് ആണ് മരിച്ചത്. 55 വയസ്സാണ്. വില്യംസിനു സമീപം ദേശീയപാത 66 സര്‍വ്വീസ് റോഡില്‍ വെച്ചായിരുന്നു അപകടം .നൗഷാദ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടിക്ക് പുറകില്‍ തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ഇടിക്കുകയായിരുന്നു
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു . ബ്ലാങ്ങാട് ബീച്ചില്‍ പ്രവര്‍ത്തിക്കുന്ന സിമന്റ് സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയാണ്. ജോലി സ്ഥലത്തേക്ക് സ്‌കൂട്ടിയില്‍ പോകുമ്പോഴായിരുന്നു അപകടം .മൃതദേഹം ഹയാത്ത് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

ADVERTISEMENT
error: Content is protected !!