ഷിഗല്ല രോഗപ്രതിരോധത്തിന്റെ ഭാഗമായി അവലോകനയോഗം ചേര്‍ന്നു

ഷിഗല്ല രോഗപ്രതിരോധത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു. ചെയര്‍പേഴ്‌സണ്‍ എ.എച്ച്. അക്ബര്‍ അധ്യക്ഷത വഹിച്ചു. രോഗം റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യതകളെ മുന്‍നിര്‍ത്തി സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്തു. ശുചിത്വം ഉറപ്പാക്കുന്നതിനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്‍സി സന്തോഷ്, ആരോഗ്യകാര്യ സ്ഥിര സമിതി അധ്യക്ഷന്‍ കെ.എച്ച്.സലാം, കൗണ്‍സിലര്‍ ഷീജ പ്രശാന്ത്, സെക്രട്ടറി ഇന്‍ ചാര്‍ജ് റിഷ്മ പി.പി, ക്ലീന്‍ സിറ്റി മാനേജര്‍ ബി.ദിലീപ് സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഷമീര്‍ എം., സനില്‍ രാജ്, ചാവക്കാട് താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാംകുമാര്‍, നഗരസഭ ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ദീപ വി.വി, എന്നിവരും നഗരസഭാ പരിധിയിലുള്ള വിവിധ സ്‌കൂളുകളിലെ പ്രധാന അധ്യാപകരും യോഗത്തില്‍ സംബന്ധിച്ചു. സ്‌കൂളുകളില്‍ പാലിക്കേണ്ട ശുചിത്വ മാനദണ്ഡങ്ങളെക്കുറിച്ചും കുട്ടികള്‍ക്കിടയില്‍ നല്‍കേണ്ട ബോധവല്‍ക്കരണത്തെക്കുറിച്ചും യോഗത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കി.

 

ADVERTISEMENT