ഓപ്പറേഷൻ തൂഫാൻ-ദ നാര്‍കോ ഹണ്ട്; ലഹരിക്ക് പൂട്ടിടാൻ സർക്കാർ

കേരളത്തിലെ 484 പോലീസ് സ്റ്റേഷനുകളില്‍ സമൂല മാറ്റവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പോലീസ് ജനസേവന കേന്ദ്രങ്ങളാക്കി മാറ്റും. പരാതികള്‍ സമചിത്തതയോടെ കേള്‍ക്കും. സ്റ്റേഷനുകളില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ധിച്ചു വരുന്ന ലഹരിക്കെതിരേ ഓപ്പറേഷന്‍ തൂഫാന്‍ എന്ന പേരില്‍ പദ്ധതി കേരളാ പോലീസ് ആരംഭിച്ചതായും അദ്ദേഹം പോലീസ് ആസ്ഥാനത്തു നടന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

മയക്കുമരുന്നിനെതിരെ ശക്തമായ പരിശോധന നടത്തും. മയക്കുമരുന്ന് ഉറവിടം കണ്ടെത്താന്‍ നടത്തും. സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പ് നടപടി തുടങ്ങും. കേരളത്തിന് പുറത്തുനിന്നും ലഹരിവസ്തുക്കള്‍ വരുന്നുണ്ട്. ഇത് തടയാന്‍ ഇതര സംസ്ഥാന പൊലീസുമായി സംസാരിക്കും. സംസ്ഥാന പൊലീസ് മേധാവി മറ്റു സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി സംസാരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നിയമത്തെ വെല്ലുവിളിക്കുന്ന ആളുകളെ വെറുതെ വിടില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി. ജനമൈത്രി പോലീസ് ശക്തിപ്പെടുത്തും. സ്റ്റുഡന്റ് പോലിസിന് കൂടുതല്‍ പ്രാധാന്യം നല്‍കും. ട്രാഫിക് അപകടങ്ങള്‍ കുറക്കാന്‍ പുതിയയ സംവിധാനങ്ങള്‍ കൊണ്ടുവരും. പോലിസ് ട്രെയിനിങ് സിലബസ് പരിഷ്‌കരിക്കും. മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് പരിശീലനം നല്‍കും.
സൈബര്‍ കുറ്റകൃത്യം ഗൗരവത്തോടെ കാണുന്നു. സൈബര്‍ ക്രൈം നേരിടുന്നതിന് പ്രത്യേക സൗകര്യങ്ങള്‍ കൊണ്ടുവരും. ഓപ്പറേഷന്‍ കുബേരയില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ADVERTISEMENT