ചാലിശേരി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 2024-25 അധ്യയന വര്‍ഷത്തെ തൃത്താല ഉപജില്ല കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം സമാപിച്ചപ്പോള്‍ സുവനീര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാര്‍ത്തകളും വിശേഷങ്ങളുമായി പുറത്തിറക്കിയ ‘പഥം’ പത്രം ജനശ്രദ്ധയാകര്‍ഷിച്ചു. പത്രത്തിന്റെ ആദ്യ ലക്കം ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാബിറ ടീച്ചര്‍ തൃത്താല എ.ഇ.ഒ. . കെ. പ്രസാദ് മാസ്റ്റര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.
ആദ്യ ലക്കം ബഹുവര്‍ണ പ്രതിയായാണ് പ്രസിദ്ധീകരിച്ചത്. ‘പഥം’ പത്രങ്ങളുടെ കോപ്പികള്‍ വിദ്യാര്‍ഥികളിലൂടെ പ്രചരിപ്പിച്ചു. കമ്മിറ്റി കണ്‍വീനര്‍ . വി.കെ. മനോജന്‍ മാസ്റ്റര്‍, മറ്റധ്യാപകരായ . സന്തോഷ് ബാലകൃഷ്ണന്‍, സ്മിത മുല്ലപ്പിള്ളി, അശ്വതി, ശ്രുതി, . പ്രിയ തുടങ്ങിയവര്‍ പത്രം പ്രസിദ്ധീകരിക്കുന്നതിന് നേതൃത്വം നല്‍കി. എന്നാല്‍ സുവനീര്‍ കമ്മിറ്റിയുടെ പത്രം എന്ന ആശയത്തിന് തുടക്കമിട്ടത് ് ഹൈസ്‌കൂള്‍ ഉര്‍ദു അധ്യാപകനായ ഫൈസല്‍ വഫയാണ്. ‘പഥ’ത്തിന് ലോഗോ തയ്യാറാക്കിയതും ടൈപ്പ് സെറ്റിംഗ്, രൂപകല്‍പന എന്നിവ നിര്‍വഹിച്ചതും ഫൈസല്‍ മാസ്റ്ററാണ്.
Home Bureaus Perumpilavu സുവനീര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാര്‍ത്തകളും വിശേഷങ്ങളുമായി പുറത്തിറക്കിയ ‘പഥം’ പത്രം ജനശ്രദ്ധയാകര്‍ഷിച്ചു.