ആമയം റൈറ്റ്‌സ് പാലിയേറ്റീവ് കെയര്‍ ആന്റ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ പരരക്ഷ പരിചരണ അത്യാഹിത പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ചിറവല്ലൂര്‍ സപ്പോര്‍ട്ടിങ് കമ്മറ്റി, എ.എം.എല്‍.പി സ്‌കൂള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ ദയ ആശുപത്രിയുടെ സഹകരണത്തോടെയാണ് പരിശീലന ക്യാമ്പ് നടത്തി.ത്. മജീദ് പാണക്കാട് അധ്യക്ഷത വഹിച്ച ചടങ്ങ് , പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ദയ ഹോസ്പിറ്റല്‍ ട്രോമ കെയര്‍ വിഭാഗത്തിലെ ബി.എല്‍.എസ്. അബ്ദുല്‍ ബഷീര്‍ ക്ലാസ് നയിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസിയ റഫീക്ക്, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഫാത്തിമ്മ ചന്ദനത്തേല്‍, വാര്‍ഡ് മെമ്പര്‍ സതി ടീച്ചര്‍, എ.എം.എല്‍.പി സ്‌കൂള്‍ മാനേജര്‍ എം.കൃഷ്ണദാസ്, പി.ടി.എ പ്രസിഡന്റ് ഷാജി എന്നിവര്‍ സംസാരിച്ചു. അത്യാഹിത ഘട്ടങ്ങളില്‍ നല്‍കേണ്ട പ്രാഥമിക ശുശ്രൂഷയും ജീവന്‍ രക്ഷാ നടപടികളും സംബന്ധിച്ച് വിശദമായ പരിശീലനം നല്‍കി. എ.എം.എല്‍.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷീജ ടീച്ചര്‍ സ്വാഗതവും സപ്പോര്‍ട്ടിങ് കമ്മറ്റി പ്രതിനിധി ജലാല്‍ തോണിക്കടവില്‍ നന്ദിയും പറഞ്ഞു.



