27.9 C
Kunnamkulam
Sunday, August 16, 2026
Home Bureaus Punnayurkulam ജീവനക്കാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ചട്ടം ലംഘിച്ച് നടത്തിയതായി പരാതി

ജീവനക്കാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ചട്ടം ലംഘിച്ച് നടത്തിയതായി പരാതി

42

പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ചട്ടം ലംഘിച്ച് നടത്തിയതായി പരാതി. പഞ്ചായത്തിലെ ദിവസ വേതനാടിസ്ഥാനത്തിലുള്ള പാലിയേറ്റീവ് ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്കാണ് കഴിഞ്ഞ ദിവസം അഭിമുഖം നടത്തിയത്. കെ.എസ്.ആര്‍. ചട്ടത്തിന്റെയും, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നടത്തണമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെയും ലംഘനമാണ് പഞ്ചായത്ത് അധികൃതര്‍ നടത്തിയതെന്ന് പരാതിക്കാരന്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് മാവിന്‍ചുവട് സ്വദേശിയാണ് പരാതി നല്‍കിയത്. നേരത്തെ നടത്തിയ അഭിമുഖം റദ്ദാക്കി ചട്ടപ്രകാരം അഭിമുഖം നടത്തണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.

 

ADVERTISEMENT
error: Content is protected !!