പഞ്ചാംഗത്തിന്റെ വിതരണോദ്ഘാടനം നടത്തി

പുന്നയൂര്‍ക്കുളം ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ഇറക്കിയ പഞ്ചാംഗ കലണ്ടറിന്റെ വിതരണോദ്ഘാടനം നടത്തി. കൊല്ലവര്‍ഷം 1200 ചിങ്ങം 1 ആയിരുന്ന ശനിയാഴ്ച്ച നടന്ന ചടങ്ങില്‍ ബാലഗോകുലം ഗുരുവായൂര്‍ ഗോകുല ജില്ല അദ്ധ്യക്ഷന്‍ കെ.എം പ്രകാശന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. രാമരാജ സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ സജിത് മാസ്റ്റര്‍ ഏറ്റുവാങ്ങി. സി.എസ് രാജീവ്, മധു കൂഴിങ്ങര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.