28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Perumpilavu സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്നു

സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്നു

പഴഞ്ഞി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്നു. പ്രിസൈഡിങ് ഓഫീസര്‍ പേര് വിളിക്കുന്നതനുസരിച്ച് ഓരോരുത്തരായി വോട്ടവകാശം വിനിയോഗിക്കുകയായിരുന്നു. പേര് വിവരം ചോദിച്ചറിഞ്ഞ ശേഷം വിരലില്‍ മഷി പുരട്ടി ബാലറ്റ് പേപ്പറിലൂടെയാണ് കുട്ടികള്‍ വോട്ടു രേഖപെടുത്തിയത്. സ്‌കൂള്‍ ചെയര്‍മാനായി മിന്‍ഹാസ് ബിന്‍ അബ്ബാസ്, വൈസ് ചെയര്‍മാന്‍ നിദ, സെക്രട്ടറി എ.എ ഹിഷാം, ജോയിന്റ് സെക്രട്ടറി റിസാനാ എന്നിവരെ തെരഞ്ഞെടുത്തു.

ADVERTISEMENT
error: Content is protected !!