30.4 C
Kunnamkulam
Monday, July 13, 2026
Home Bureaus Perumpilavu പഴഞ്ഞി ചിറക്കലിൽ മത്സ്യ വില്പനക്കാർ തമ്മിൽ സംഘർഷം ; ഒരാളെ കുത്തി പരിക്കേൽപ്പിച്ചു

പഴഞ്ഞി ചിറക്കലിൽ മത്സ്യ വില്പനക്കാർ തമ്മിൽ സംഘർഷം ; ഒരാളെ കുത്തി പരിക്കേൽപ്പിച്ചു

ചിറക്കലിൽ മത്സ്യ വില്പനക്കാർ തമ്മിൽ സംഘർഷം ഒരാളെ കുത്തി പരിക്കേൽപ്പിച്ചു. പൊന്നാനി സ്വദേശി 55 വയസ്സുള്ള ഷുക്കൂറിനാണ് കുത്തേറ്റത്. ഇന്ന് വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. ചിറക്കൽ സെൻററിൽ മത്സ്യ വില്പന നടത്തുന്ന ഷഫ്ജീർ എന്ന വ്യക്തിയും ശുക്കൂറും തമ്മിൽ വാക്ക് തർക്കം നടന്നിരുന്നു. വാക്ക് തർക്കത്തിനിടെ കയ്യിൽ കരുതിയ കത്തിയെടുത്ത് ഷുക്കൂറിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് പറയുന്നു. നെഞ്ചിന് കുത്തേറ്റ ഷുക്കൂർ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ADVERTISEMENT
error: Content is protected !!