പഴഞ്ഞി ജെറുസലേമിൽ യുവാക്കളെ മർദ്ദിച്ചതായി പരാതി.
ജെറുസലേം സ്വദേശികളായ ചീരൻ വീട്ടിൽ 20 വയസ്സുള്ള സി.എസ് ജോയൽ, പുതുരപറമ്പിൽ വീട്ടിൽ 21 വയസ്സുള്ള അഭിഷിത്ത് എന്നിവർക്കാണ് മർദ്ദനമേറ്റത്.
10 ഓളം പേർ ചേർന്ന് മർദ്ദിക്കുകയായിരുവെന്ന് പരിക്കേറ്റ അഭിഷിത്ത് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ ജെറുസലേം സെൻ്ററിൽ വെച്ച് ചവിട്ടി വീഴ്ത്തുകയും മർദ്ദിക്കുകയായിരുന്നുവെന്നു പറയുന്നു.
മർദ്ദനത്തിൽ ജോയലിൻ്റെ താടിയെല്ലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. കൈക്കും കാലിനും വാരിയെല്ലിനും ക്ഷതം സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റ യുവാക്കൾ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കുന്നംകുളം പോലീസിൽ പരാതി നൽകി.
ADVERTISEMENT