സമത കുന്നംകുളത്തിന്റെ സമ്മേളനവും അവാര്‍ഡ് വിതരണവും നടന്നു

യുഎഇ യിലെ പുരോഗമന കൂട്ടായ്മയായ സമത കുന്നംകുളത്തിന്റെ, നാട്ടിലെ സമ്മേളനവും എസ്എസ്എല്‍സി പ്ലസ്ടു വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണവും നടന്നു. അര്‍ബന്‍ ബാങ്ക് ഹാളില്‍ നടന്ന ചടങ്ങ് സി.പി.എം. കുന്നംകുളം ഏരിയ സെക്രട്ടറി എം.എന്‍.സത്യന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് യു.വി.അനില്‍ അധ്യക്ഷനായി. കര്‍ഷകശ്രീ അവാര്‍ഡ് ജേതാവും സി.പി.എം. ജില്ലാ കമ്മിറ്റി അംഗവുമായ എം ബാലാജി മുഖ്യാതിഥിയായി. സെക്രട്ടറി രമിത് കണ്ടാണശ്ശേരി, ട്രഷറര്‍ സുമേഷ് ഉപ്പത്തില്‍ എന്നിവര്‍ സംസാരിച്ചു

ADVERTISEMENT
Malaya Image 1

Post 3 Image