25.7 C
Kunnamkulam
Thursday, July 30, 2026
Home Bureaus Perumpilavu നിയന്ത്രണം വിട്ട ലോറി പാടത്തേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

നിയന്ത്രണം വിട്ട ലോറി പാടത്തേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

നിയന്ത്രണം വിട്ട ലോറി നിലമ്പൂർ പെരുമ്പിലാവ് സംസ്ഥാന പാതയിലെ അറക്കൽ പാടത്തേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു . കോട്ടോൽ പള്ളേങ്ങാട്ടിൽ രാജൻമകൻ രതീഷ് (34) നാണ് പരിക്കേറ്റത് .
തിങ്കളാഴ്ച രാത്രി എട്ടുമണിക്കാണ് സംഭവം വയനാട് പോയി ചരക്കിറക്കി
പൊറവൂർ റെഡ് സ്റ്റാർ പ്ലാസ്റ്റിക്ക് കമ്പനിയിലേക്ക് മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. റോഡരികിലെ കോൺക്രീറ്റ് പാലത്തിൽ ഇടിച്ച് അഞ്ചടി താഴ്ചയോളമുള്ള പാടത്തേക്ക് മറിയുകയായിരുന്നു സമീപവാസികളായ നാട്ടുകാരാണ് ലോറി ഡ്രൈവറെ ലോറിക്കുള്ളിൽ നിന്നും രക്ഷപ്പെടുത്തി അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

ADVERTISEMENT
error: Content is protected !!