എ.പി.ജെ അബ്ദുല്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി-എന്‍.എസ്.എസ് യൂണിറ്റ് ,വയനാട് വീടില്ലാത്തവര്‍ക്ക് വീട് വച്ചു കൊടുക്കുന്നതിന്റെ ഭാഗമായി സ്‌ക്രാപ്പ് ചാലഞ്ചിലൂടെ ധനസമാഹരണം നടത്തി.. ധന സമാഹരണത്തിന്റെ ഭാഗമായി അക്കിക്കാവ് റോയല്‍ കോളേജ് എഞ്ചിനീയറിങ് കോളേജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ -പ്രകൃതി സംരക്ഷണ സേന ഇരുപതോളം വളണ്ടിയര്‍മാര്‍ കടങ്ങോട് ഗ്രാമപഞ്ചായത്തിലെ പ്രദേശങ്ങളില്‍ സ്‌ക്രാപ്പ് ചലഞ്ച് നടത്തി.
റോയല്‍ എന്‍ജിനീയറിങ് കോളേജ് പ്രകൃതി സംരക്ഷണ സേന കോര്‍ഡിനേറ്റര്‍ സിയാദ് ,കോളേജ് എന്‍.എസ്.എസ് ഇന്ത്യ സെക്രട്ടറി ബാസിത് എന്നിവരുടെ നേതൃത്വം നല്കി