26.1 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Perumpilavu ഹോമിയോ ആയുര്‍വേദ സൗജന്യ ചികിത്സാ ക്യാമ്പ് ; കെ ജയശങ്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

ഹോമിയോ ആയുര്‍വേദ സൗജന്യ ചികിത്സാ ക്യാമ്പ് ; കെ ജയശങ്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

25

കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഹോമിയോ ആയുര്‍വേദ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഹോമിയോ ആയുര്‍വേദ സൗജന്യ ചികിത്സാ ക്യാമ്പുകളുടെ പെങ്ങാമുക്ക് മേഖല തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ നിര്‍വഹിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എം റസാക്ക് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ സ്വപ്ന പ്രിന്‍സ് മുഖ്യ അതിഥിയായിരുന്നു ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മാരായിരുന്ന പി എം അലി, സ്വീറ്റി ഷാജു, സന്ധ്യ ഷിബു മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ശബ്‌ന കൃഷ്ണന്‍,പഞ്ചായത്ത് മെമ്പര്‍ സി കെ സദാനന്ദന്‍ മാസ്റ്റര്‍ ,ഡോക്ടര്‍ നിഖില്‍ ജോസ്, തുടങ്ങിയവര്‍ സംസാരിച്ചു. ക്യാമ്പില്‍ സൗജന്യ മരുന്ന് വിതരണവും, ബ്ലഡ് ടെസ്റ്റും നടത്തി. നാലാമത്തെ ക്യാമ്പ് പട്ടിത്തടം സ്വാഗത് ഓഡിറ്ററിയത്തില്‍ ജൂലൈ 21 ന് നടക്കും.ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് മാസത്തിലെ ആദ്യവാരത്തില്‍ പെരുംന്തുരുത്തിയില്‍ വിപുലമായിട്ടുള്ള ക്യാമ്പും സംഘടിപ്പിക്കും.

 

ADVERTISEMENT
error: Content is protected !!