കടവല്ലൂര്‍ കല്ലുംപുറം സെന്റ് ജോര്‍ജ് പള്ളിയിലെ 103-ാം സ്ഥാപകപ്പെരുന്നാളിന് കൊടിയേറി

 

മലബാര്‍ സ്വതന്ത്ര സുറിയാനി സഭ കടവല്ലൂര്‍ കല്ലുംപുറം സെന്റ് ജോര്‍ജ് പള്ളിയിലെ 103-ാം സ്ഥാപകപ്പെരുന്നാളിന് കൊടിയേറി. ഒക്ടോബര്‍ 24 , 25 തീയതികളിലായാണ് പെരുന്നാള്‍ ആഘോഷം.ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇടവക വികാരി ഫാദര്‍ അഫ്രേം അന്തിക്കാട് പെരുന്നാള്‍ കൊടിയേറ്റം നടത്തി. ഇടവക സെക്രട്ടറി സി.പി. ഡേവിഡ്, ട്രഷറര്‍ പി. സി സൈമണ്‍, മാനേജിംഗ് കമ്മിറ്റി – കൗണ്‍സില്‍ അംഗങ്ങളും മീഡിയ കണ്‍വീനറും നിരവധി വിശ്വാസികളും പങ്കെടുത്തു. 24 ന് വൈകിട്ട് 5 മണിക്ക് യൂത്ത് ലീഗ് സണ്‍ഡേസ്‌കൂള്‍ വനിതാ സമാജം എന്നിവരുടെ സംയുക്തമായ വിളംബര ഘോഷയാത്രയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് 7 ന് സന്ധ്യാനമസ്‌കാരവും പള്ളിക്ക് ചുറ്റുമുള്ള പ്രദക്ഷിണവും കാപ്പ മുത്തും ഉണ്ടായിരിക്കും.

ADVERTISEMENT
Malaya Image 1

Post 3 Image