ഞായറാഴ്ച എം. കെ വാസു നഗറില്‍ നടന്ന പ്രതിനിധി സമ്മേളനത്തിനു ശേഷം നടന്ന ചര്‍ച്ചയില്‍ പുതിയ കമ്മിറ്റി രൂപികരണവും നടന്നു. ലോക്കല്‍ സെക്രട്ടറിയായി വി.കെ. ബാബുരാജിനെ വീണ്ടും തെരഞ്ഞെടുത്തു. തിങ്കളാഴ്ച വൈകിട്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഓഫീസില്‍ നിന്നും വളണ്ടിയര്‍ മാര്‍ച്ചോടെ ആരംഭിച്ച പ്രകടനം ചിറക്കല്‍ കെ.കെ. അപ്പുകുട്ടന്‍ & കെ.എ. സുബ്രു നഗറില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സിപിഐ.എം ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും വാടകാഞ്ചേരി നിയോചക മണ്ഡലം എം.എല്‍.എ യുമായ സേവിയര്‍ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഏരിയ കമ്മിറ്റി അംഗം ടി.സി ചെറിയാന്‍ അദ്ധ്യക്ഷത വഹിച്ചു.
ADVERTISEMENT