അതേസമയം നിലവിലെ പദ്ധതിയനുസരിച്ച് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിച്ചാല്‍ പ്രദേശത്ത് പ്രളയത്തിന് സാധ്യതയുണ്ടെന്ന് കിഫ്ബിയുടെ കണ്ടെത്തല്‍. വടക്കാഞ്ചേരി- കേച്ചേരി പുഴ സംരക്ഷണത്തിനായി 2019 ലാണ് പദ്ധതി തയ്യാറാക്കിയത്.ഇതിന്റെ ഭാഗമായാണ് മുട്ടിക്കല്‍ ചിറയില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.നിലവിലെ പാലം കാലപഴക്കത്താല്‍ കൈവരികളും കോണ്‍ക്രീറ്റ് തൂണുകളും സ്ലാബുകളും തകര്‍ന്ന് അപകടാവസ്ഥയിലാണ്. പാലത്തിന്റെ വീതി കുറവും പാലത്തിനോട് ചേര്‍ന്നുള്ള കുഴിയും അപകടങ്ങള്‍ക്കിടയാക്കുന്നുണ്ട്. ആറ്റത്ര, കോട്ടപ്പുറം, കുമ്പളങ്ങാട് എന്നിവടങ്ങളില്‍ നിന്നുള്ളവര്‍ക്ക് സംസ്ഥാനപാതയിലേക്ക് എളുപ്പം എത്താനുള്ള മാര്‍ഗ്ഗമാണ് മുട്ടിക്കല്‍ പാലം. സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പടെ അപകടാവസ്ഥയിലുള്ള ഈ പാലത്തിലൂടെ കടന്ന് പോകുന്നു.
ADVERTISEMENT