ഉത്തര്‍പ്രദേശില്‍ നവജാതശിശുക്കള്‍ വെന്തുമരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ബാലസംഘം കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നംകുളം നഗരത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കുന്നംകുളം പഴയ ബസ് സ്റ്റാന്‍ഡിനു മുന്‍പിലെ ടാക്‌സി പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടി
ബാലസംഘം തൃശൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം യശ്വന്ത്കൃഷ്ണ ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടീവ് അംഗം നീലിമ അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി അമീന്‍ സ്വാഗതവും പരിപാടിയില്‍ കണ്‍വീനര്‍ രമേഷ് ചൂണ്ടല്‍ നന്ദിയും പറഞ്ഞു.
ADVERTISEMENT