തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഫരീദ.ജെ ചടങ്ങിന് അധ്യക്ഷയായി. കോളേജ് മാഗസിന്‍ പ്രകാശനവും, റേഡിയോ ക്ലബ്, ഐ ഇ ഡി സി ക്ലബ് തുടങ്ങിയവയുടെ ലോഗോ പ്രകാശനവും കളക്ടര്‍ നിര്‍വഹിച്ചു. മൂല്യവത്തായ കോളേജ് വിദ്യഭ്യാസ കാലഘട്ടം വ്യക്തിഗത വികസനത്തിന് ഏറെ പങ്ക് വഹിക്കുമെന്നും, ക്യാമ്പസ് പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് യൂണിയന്‍ ഇടപെടലുകള്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ ചുമതലയേറ്റ വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികള്‍ക്ക് ആശംസയും നല്‍കി. ചടങ്ങില്‍ അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫിറോസ്.ഇ.എം, കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ആരിഫ്.ടി.എ, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ ഷൈനി ഹംസ തുടങ്ങിയവര്‍ സംസാരിച്ചു. യൂണിയന്‍ ഉത്ഘാടനത്തോടൊപ്പം ഇന്‍ഡക്ഷന്‍ ചടങ്ങും നടന്നു. കോളേജ് ചെയര്‍പേഴ്സണ്‍ പവിത്ര പ്രദീപ്, വൈസ് ചെയര്‍പേഴ്സണ്‍ ആമിന ഷാജി സജ്ന തുടങ്ങിയവരടങ്ങിയ ഒന്‍പതംഗ യൂണിയനും, അസോസിയേഷന്‍ സെക്രട്ടറിമാരും, ക്ലബ്, സെല്‍ അംഗങ്ങളും ചുമതലയേറ്റു.
പെരുമ്പിലാവ് അന്‍സാര്‍ വിമണ്‍സ് കോളേജ് യൂണിയന്‍ ഉദ്ഘാടനം നടന്നു
ADVERTISEMENT