28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Perumpilavu യാത്രക്കാര്‍ക്ക് ദുരിതമായി കല്ലുപുറം റോഡിലെ പാഴ്‌ചെടികളും മരക്കൊമ്പുകളും

യാത്രക്കാര്‍ക്ക് ദുരിതമായി കല്ലുപുറം റോഡിലെ പാഴ്‌ചെടികളും മരക്കൊമ്പുകളും

ചാലിശ്ശേരി കല്ലുപുറം റോഡില്‍ പാഴ്‌ചെടികളും മരക്കൊമ്പുകളും റോഡിലേക്കിറങ്ങി നില്‍ക്കുന്നത് വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ദുരിതമാകുന്നു. തൃശൂര്‍, പാലക്കാട് ജില്ലാതിര്‍ത്തി കവുക്കോട് പാലം മുതല്‍ ഏകദേശം 300 മീറ്ററിലധികം ദൂരത്തില്‍ റോഡിന്റെ ഇരുവശങ്ങളിലുമായി വളര്‍ന്നുനില്‍ക്കുന്ന പാഴ്‌ചെടികളും മരക്കൊമ്പുകളും ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുകയാണ്. പാഴ്‌ചെടികള്‍ വളര്‍ന്ന് റോഡിന്റെ വീതി കുറയുന്നതിനാല്‍ എതിര്‍ദിശകളില്‍ നിന്ന് വാഹനങ്ങള്‍ ഒരേസമയം എത്തുമ്പോള്‍ വാഹന യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് നേരിടേണ്ടിവരുകയും ഇത് വാക്കുതര്‍ക്കങ്ങള്‍ക്കും കാരണമാവുകയും ചെയ്യുന്നുണ്ട്.കാല്‍നടയാത്രക്കാരും, സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഇതിലൂടെ സഞ്ചരിക്കുന്നത് അപകടഭീഷണിയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. മഴക്കാലമായതോടെ പാഴ്‌ചെടികളുടെ വളര്‍ച്ച കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. റോഡരികിലെ പുല്ലും കുറ്റിച്ചെടികളും മറ്റും അധികൃതര്‍ അടിയന്തരമായി വെട്ടിമാറ്റി സുരക്ഷിത യാത്രാസൗകര്യം ഉറപ്പാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

ADVERTISEMENT
error: Content is protected !!