കോതചിറ ചിറക്കല്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ കുട്ടികളുടെ മേളം അരങ്ങേറ്റം നടന്നു

 

കോതചിറ ചിറക്കല്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിലെ വാദ്യകലാസംഘത്തിലെ കുട്ടികളുടെ മേളം അരങ്ങേറ്റം വിജയദശമി ദിവസം ക്ഷേത്രത്തില്‍ അരങ്ങേറി. സി.എം.വേണുഗോപാലന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ക്ഷേത്രം ഊരാളന്‍ വി.എം.നാരായണന്‍ നമ്പൂതിരിപ്പാട് അധ്യക്ഷനായി.ചടങ്ങില്‍ കുട്ടികളെ മേളം അഭ്യസിപ്പിച്ച കോതചിറ പ്രീദിപ്, ആലങ്കോട് മണികണ്ഠന്‍ എന്നിവരെ ആദരിച്ചു.വി.സന്തോഷ് ,സി.എം.ഹരിദാസ് പി.വി.അച്ചുതനുണ്ണി, ഗുരുവായൂര്‍ മണികണ്ഠ വാരിയര്‍ തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് പതിനഞ്ച് കുട്ടികളുടെ മേളവും അരങ്ങേറ്റി. പത്ത് വയസു മുതല്‍ ഏഴുപത് വയസ്സുവരെ ഉള്ളവര്‍ അരങ്ങേറ്റത്തില്‍ പങ്കെടുത്തു.

ADVERTISEMENT
Malaya Image 1

Post 3 Image