കുന്നംകുളത്ത് യുവതിയെയും ഭര്‍ത്താവിനെയും വാഹനത്തില്‍ പിന്തുടര്‍ന്ന് ആക്രമിച്ച 4 പേരെ കസ്റ്റഡിയിലെടുത്തു

കുന്നംകുളത്ത് യുവതിയെയും ഭര്‍ത്താവിനെയും വാഹനത്തില്‍ പിന്തുടര്‍ന്ന് ആക്രമിച്ചു; 4 പേരെ കസ്റ്റഡിയിലെടുത്തു. കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെയും ഭര്‍ത്താവിനെയും കാറില്‍ പിന്തുടര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ 4 പേരെ എരുമപ്പെട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. മുഹമ്മദ് ഇസ്മായില്‍, ഷിഫാസ്, ജുനൈദ്, മനാഫ് എന്നിവരെയാണ് എരുമപ്പെട്ടി എസ്‌ഐ മഹേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഹസീന ഷഫീഖ് അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. കുടുംബ തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

ADVERTISEMENT