വീട്ടിലെ പുല്ല് പറിച്ചില്ലെന്നാരോപിച്ച് ഭാര്യയും മക്കളെയും മര്‍ദ്ദിച്ച സംഭവത്തില്‍ പന്തല്ലൂര്‍ സ്വദേശിക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തു. പന്തല്ലൂര്‍ സ്വദേശി 38 വയസ്സുള്ള വിനീഷിനെതിരെയാണ് കുന്നംകുളം സ്റ്റേഷന് ഹൗസ് ഓഫീസര്‍ ജയപ്രദീപിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് കേസെടുത്തത്. ഭാര്യ സിനി, മക്കളായ 14 വയസ്സുള്ള അദ്വൈത് 9 വയസ്സുള്ള ആഘോഷ് എന്നിവരെയാണ് പ്രതി ആക്രമിച്ചത്. ഓഗസ്റ്റ് ഒന്നാം തീയതി രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. മദ്യലഹരിയില്‍ വീട്ടിലെത്തിയ പ്രതി വീട്ടിലെ പുല്ല് പറിച്ചില്ലെന്നാരോപിച്ച് സിനിയെ ക്രൂരമായി മര്‍ദ്ദിക്കുകയും തടയാനെത്തിയ 9 വയസ്സുള്ള മകനെ ഹെല്‍മറ്റ് ഉപയോഗിച്ച് അടിക്കുകയും 14 വയസ്സുള്ള മകനെ ചെരുപ്പുകൊണ്ട് മുഖത്തും ചെവിയിലും അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പറയുന്നു. പരിക്കുകളോടെ മൂന്നുപേരെയും കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കുന്നംകുളം പോലീസ് പ്രതിക്കെതിരെ കേസെടുത്തത്.
Home Bureaus Kunnamkulam വീട്ടിലെ പുല്ല് പറിച്ചില്ല; ഭാര്യയെയും മക്കളെയും മര്‍ദ്ദിച്ച പന്തല്ലൂര്‍ സ്വദേശിക്കെതിരെ പോലീസ് കേസ്