32.4 C
Kunnamkulam
Wednesday, September 30, 2026
Home Bureaus Perumpilavu പോര്‍ക്കുളം പഞ്ചായത്ത് മോഡല്‍ കുടുംബശ്രീ സിഡിഎസ് പൊതു സഭ സംഘടിപ്പിച്ചു

പോര്‍ക്കുളം പഞ്ചായത്ത് മോഡല്‍ കുടുംബശ്രീ സിഡിഎസ് പൊതു സഭ സംഘടിപ്പിച്ചു

14

പോര്‍ക്കുളം പഞ്ചായത്ത് മോഡല്‍ കുടുംബശ്രീ സി ഡി എസ് പൊതു സഭ പ്രിയദര്‍ശനി കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.എ ജോതിഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന തലത്തില്‍ മികച്ച പ്രവര്‍ത്തം കാഴ്ചവെച്ച പോര്‍ക്കുളം കുടുംബശ്രീയെ പ്രസിഡണ്ട് അഭിനന്ദിച്ചു. സി ഡി എസ് ചെയര്‍ പേഴ്‌സണ്‍ ബിന്ദു ഹരിന്ദ്രന്‍ അദ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പരമേശ്വരന്‍ നമ്പൂതിരി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ രേഖ ജയരാമന്‍, തമ്പി കെ ജോബ്, വിവിധ വാര്‍ഡ് മെമ്പര്‍മാര്‍ , സി ഡി എസ് വൈസ് ചെയര്‍ പേഴ്‌സണ്‍ പ്രജുഷ , ശ്രീജ മണികണ്ഠന്‍ തുടങ്ഹിയവര്‍ സംസാരിച്ചു.തുടര്‍ന്നു സ്ത്രീയും നിയമവും എന്ന വിഷയത്തില്‍ ചാവക്കാട് ലീഗല്‍ സര്‍വീസ് അതോറിറ്റിയിലെ അഡ്വക്കേറ്റ് പ്രീമോന്‍ പി ഗീവര്‍ നിയമാവബോധന ക്ലാസ് എടുത്തു. പഞ്ചായത്തിലെ പതിനാലു വാര്‍ഡുകളിലേയും മുഴുവന്‍ കുടുംബശ്രീ അംഗങ്ങളും പങ്കെടുത്തു .

 

ADVERTISEMENT
error: Content is protected !!