24 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Perumpilavu വെല്‍ഫെയര്‍ പാര്‍ട്ടി മരണക്കുഴിയില്‍ വാഴനട്ട് നില്‍പ്പ് സമരം നടത്തി

വെല്‍ഫെയര്‍ പാര്‍ട്ടി മരണക്കുഴിയില്‍ വാഴനട്ട് നില്‍പ്പ് സമരം നടത്തി

സംസ്ഥാന പാതയിലെ നിരവധി അപകടങ്ങള്‍ക്ക് കാരണ മായ പെരുമ്പിലാവ് പെട്രോള്‍ പമ്പിനു സമീപത്തെ മരണക്കുഴി ടാറിംഗ് ചെയ്ത് അടക്കാത്തതില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി മരണക്കുഴിയില്‍ വാഴനട്ട് നില്‍പ്പ് സമരം നടത്തി പ്രതിഷേധിച്ചു. നിരവധി അപകടങ്ങള്‍ക്ക് കാരണമായ കുഴി മുന്‍പും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് താത്ക്കാലികമായി അടച്ചിരുന്നുവെങ്കിലും മഴ കനത്തതോടെ വീണ്ടും തുറന്നു. ശാശ്വത പരിഹാരമെന്ന നിലയില്‍ മരണക്കുഴി ടാറിംഗ് ചെയ്ത് അടക്കുകയും സുരക്ഷിതമായ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പ് വരുത്തുകയും ചെയ്യണമെന്നാണ് ആവശ്യം. വെല്‍ഫെയര്‍ പാര്‍ട്ടി കുന്ദംകുളം മണ്ഡലം പ്രസിഡന്റ് എം. എച്ച്. റഫീഖ് ഉദ്ഘാടനം ചെയ്തു. കടവല്ലൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ. അനീസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.എന്‍. സലാഹുദീന്‍, പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ മുജീബ് പട്ടേല്‍ , ഷഹീര്‍ മുഹമ്മത് , പി.എസ്. ഷംസുദീന്‍ , കെ.എം. കുഞ്ഞുമുഹമ്മത് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!