ഉത്തര്‍പ്രദേശിലെ സംഭാല്‍ മസ്ജിദില്‍ നടന്ന സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച 5 പേരെ വെടിവെച്ചുകൊന്ന യു.പി സര്‍ക്കാര്‍ നടപടിക്കെതിരെ എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി. എസ്.ഡി.പി.ഐ. കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അക്കിക്കാവ്് സെന്ററില്‍ നിന്നാരംഭിച്ച പ്രകടനം പെരുമ്പിലാവില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന യോഗം എസ് ഡി പി ഐ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് റാഫി താഴത്തേതില്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശറഫുദ്ധീന്‍, ട്രഷറര്‍ സദറുദ്ധീന്‍ തങ്ങള്‍ പ്രവര്‍ത്തകരായ അധി നാന്, റസാഖ് ആലുങ്കല്‍ എന്നിവര്‍ സംസാരിച്ചു.
ADVERTISEMENT