27.1 C
Kunnamkulam
Friday, July 10, 2026
Home Bureaus Perumpilavu പന്തം കൊളുത്തി പ്രകടനം നടത്തി

പന്തം കൊളുത്തി പ്രകടനം നടത്തി

പട്ടിത്തടം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പട്ടിത്തടം റോഡിന്റെ ശോചനീയ സ്ഥിതി പരിഹരിക്കാത്ത സിപിഎം ഭരണാധികാരികളുടെ നിലപാടില്‍ പ്രതിഷേധിച്ചു. പന്തം കൊളുത്തി പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം മുന്‍ ജില്ലാ പഞ്ചായത്തംഗം കെ ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി.കെ.മുഹമ്മദ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം എസ് മണികണ്ഠന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം.എം അലി, ജോജി പട്ടിത്തടം, കോണ്‍ഗ്രസ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. മോഹനന്‍ പട്ടിത്തടം, മുകുന്ദന്‍ ആലിക്കല്‍, സ്റ്റാന്‍ലി ചീരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!