വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതരെ സഹായിക്കുന്നതിനായി നാലു ദിവസം മത്സ്യ കച്ചവടം നടത്താന്‍ മത്സ്യഅനുബന്ധ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) കടങ്ങോട് പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നാല് ഘട്ടങ്ങളിലായി മത്സ്യ കച്ചവടം നടത്തി ലഭിക്കുന്ന ലാഭ വിഹിതമാണ് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുക. ഒന്നാംഘട്ടം ആഗസ്റ്റ് 21-ാം തിയ്യതി നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംഘടനാ പ്രസിഡന്റ് ഷക്കീര്‍ വെള്ളത്തേരി, സെക്രട്ടറി വി.എസ്.ശ്രീനിഷ്, ട്രഷറര്‍ അബ്ദുള്‍ റസാഖ് പന്നിത്തടം എന്നിവര്‍ പങ്കെടുത്തു.
ADVERTISEMENT