25.2 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Erumapetty എരുമപ്പെട്ടി നിര്‍മ്മല ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ കലോത്സവം അരങ്ങേറി

എരുമപ്പെട്ടി നിര്‍മ്മല ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ കലോത്സവം അരങ്ങേറി

എരുമപ്പെട്ടി നിര്‍മ്മല ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ 2024-25 അധ്യയന വര്‍ഷത്തിലെ സ്‌കൂള്‍ കലോത്സവം റിഥം 2024 എന്ന പേരില്‍ അരങ്ങേറി. കലാമണ്ഡലം സംഗീത പ്രസാദ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോഷി ആളൂര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍സിലിന്‍ പൂവത്താനം, പ്രോഗ്രാം കണ്‍വീനര്‍ രഞ്ജിനി എന്നിവര്‍ സംസാരിച്ചു. ഭരതനാട്യം, നാടോടി നൃത്തം, ലളിതഗാനം, ശാസ്ത്രീയ സംഗീതം എന്നിങ്ങനെ നിരവധി ഇനങ്ങളില്‍ വിദ്യാര്‍ഥികള്‍ മാറ്റുരച്ചു.

ADVERTISEMENT
error: Content is protected !!