മുസ്ലിം ലീഗ് പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

ജനദ്രോഹ സര്‍ക്കാരിനും പോലിസിലെ ക്രിമിനല്‍വല്‍ക്കരണത്തിനുമെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ലിംലീഗ് പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റി അണ്ടത്തോട് സെന്ററില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗം ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് വി.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് നേതാവും ബ്ലോക്ക് മെമ്പറുമായ മന്ദലാംകുന്ന് മുഹമ്മദുണ്ണി മുഖ്യപ്രഭാഷണം നടത്തി. ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.കെ. മൊയ്തുണ്ണി അദ്ധ്യക്ഷത വഹിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image