എരുമപ്പെട്ടി ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളിനുള്ളില്‍ ബഡ്‌സ് സ്‌കൂള്‍ സ്ഥാപിക്കുവാനുള്ള പഞ്ചായത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി പി.ടി.എ. കമ്മറ്റി രംഗത്തെത്തി. തീരുമാനത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളില്‍ ഒന്നാണ് എരുമപ്പെട്ടി ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍. ഒന്നു മുതല്‍ നാലുവരെയുള്ള ക്ലാസ്സുകളില്‍ 440 വിദ്യാര്‍ഥികളും പ്രീ-പ്രൈമറിയില്‍ 145 കുട്ടികളും പഠിക്കുന്നുണ്ട്.
Home Bureaus Erumapetty എരുമപ്പെട്ടി ഗവ. എല്‍.പി സ്‌കൂളിനുള്ളില്‍ ബഡ്‌സ് സ്‌കൂള്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം