ആദൂരില്‍ പറമ്പിലെ ഉണങ്ങിയ പുല്ലിനു വീണ്ടും തീപിടിച്ചു

ആദൂര്‍ എല്‍.പി.സ്‌കൂളിന് സമീപമുള്ള പറമ്പില്‍ വീണ്ടും അഗ്‌നിബാധ. വ്യാഴാഴ്ച്ച ഉച്ചയോടെയാണ് അഗ്‌നിബാധയുണ്ടായത്. പറമ്പില്‍ വളര്‍ന്ന് കാടുപിടിച്ച് കിടക്കുന്ന ഉണങ്ങിയ പുല്ലിനാണ് തീപിടിച്ചത്. കുന്നംകുളത്ത് നിന്ന് ഫയര്‍ ഫോഴ്‌സെത്തി തീയണച്ചു. കഴിഞ്ഞ ദിവസം വൈകീട്ടും ഈ പറമ്പില്‍ തീപ്പിടുത്തമുണ്ടായിരുന്നു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയില്‍ ഏക്കര്‍ കണക്കിന് വിസ്തൃതിയുള്ള ഈ പറമ്പില്‍ ആളുയരത്തിലാണ് പുല്ലും പൊന്തക്കാടും വളര്‍ന്ന് നില്‍ക്കുന്നത്.

 

ADVERTISEMENT