ജബ്ബല്‍പൂരിലും ഒറീസയുടെ വിവിധ ഭാഗങ്ങളിലും വൈദികര്‍ക്കും ക്രൈസ്തവ വിശ്വാസികള്‍ക്കും നേരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ചും മയക്കുമരുന്ന്, ലഹരി – മദ്യ മാഫിയകള്‍ക്കെതിരെയും കുറുമാല്‍ സെന്റ് ജോജ്ജ് ഇടവകയില്‍ കത്തോലിക്ക കോണ്‍ഗ്രസ്സ് പ്രതിഷേധ കൂട്ടായ്മ നടത്തി. വികാരി ഫാദര്‍ ഡോ: സേവ്യര്‍ ക്രിസ്റ്റി പള്ളിക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ്സ് യൂണിറ്റ് പ്രസിഡന്റ് സേവി ജേക്കബ്ബ്, ഭാരവാഹികളായ പി.കെ.വി ജോസ്, വി.ടി സേവി, വി.സി ജോസഫ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറും വിശ്വാസ പരിശീലന പ്രിന്‍സിപ്പാളുമായ ലിന്റോ വടക്കന്‍, കുടുംബ കൂട്ടായ്മ കണ്‍വീനര്‍ സണ്ണി വടക്കന്‍ കൈക്കരന്‍മാരായ സി.ജെ ബിന്‍സന്‍, കെ.പി ഷാജു, മദര്‍ സൂപ്പീരിയര്‍ നോബര്‍ട്ടമ്മ, ഇടവക ശുശ്രൂഷി പോള്‍സണ്‍ വാഴപ്പിള്ളി എന്നിവര്‍ പ്രതിഷേധ കൂട്ടായ്മക്ക് നേതൃത്വം നല്കി.