എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ്ണ നടത്തി

എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് എല്‍.ഡി.എഫ് ഭരണ സമിതി പ്രതിപക്ഷ അംഗങ്ങളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, റോഡുകളുടെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ കെ.പി.സി.സി അംഗം ജോസഫ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുരളീധരന്‍ അമ്പലപ്പാട്ട് അധ്യക്ഷനായി. കോണ്‍ഗ്രസ് കടവല്ലൂര്‍ ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍, യു.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സഫീന അസീസ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അജു നെല്ലുവായ്, കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹികളായ എം.എ.ഉസ്മാന്‍, എന്‍.കെ കബീര്‍, പി.എസ്.സുനീഷ്, കെ.ഗോവിന്ദന്‍കുട്ടി, സിജി ജോണ്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ്മാര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
Malaya Image 1

Post 3 Image