പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ദ്ധനവിനെതിരെ കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മസംഘടിപ്പിച്ചു. ചെറുത്തിരുത്തിയില്‍ സംഘടിപ്പിച്ച ‘പ്രതിഷേധ കൂട്ടായ്മ കെ.എസ്.കെ.ടി.യു കുന്നംകുളം ഏരിയ ജോ. സെക്രട്ടറി എന്‍.കെ. ഹരിദാസന്‍ പ്രതിഷേധ ഉദ്ഘാടനം ചെയ്തു.വനിത സബ് കമ്മറ്റി കണ്‍വീനര്‍ പി.കെ. കൗസല്യ അധ്യക്ഷത വഹിച്ചു. കെ.എസ്.കെ.ടി.യു പഴഞ്ഞി വില്ലേജ് കമ്മിറ്റി പ്രസിഡന്റ് എ.എ.മണികണ്ഠന്‍ , ബ്രാഞ്ച് സെക്രട്ടറി എന്‍ കെ സതീശന്‍, വാര്‍ഡ് മെമ്പര്‍ അഖില്‍ എന്നിവര്‍ സംസാരിച്ചു. ബിന്ദു മനോഹരന്‍, ഷൈലജ അരുണ്‍ ദാസ് , സബിത മനോഹരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



