പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

എരുമപ്പെട്ടി പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ സീഡ് ആഴിമതിക്കും വികസന വിരുദ്ധ നിലപാടുകള്‍ക്കുമെതിരായി സി.പി.ഐ.എം എരുമപ്പെട്ടി പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എരുമപ്പെട്ടി കടങ്ങോട് റോഡ് സെന്ററില്‍ നടത്തിയ യോഗം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി സെക്രട്ടറി ഡോ. കെ.ഡി ബാഹുലേയന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ അംഗം എം.എസ്. സിദ്ധന്‍ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗംങ്ങളായ എസ്. ബസന്ത് ലാല്‍, കെ.എം. അഷറഫ് , എല്‍.സി.സെക്രട്ടറിമാരായ എം.നന്ദിഷ്,പി.സി.അബാല്‍ മണി എന്നിവര്‍ സംസാരിച്ചു. പി.ടി.ദേവസി, സുമന സുഗതന്‍, ഡോ.വി.സി ബിനോജ് ,ഷീജ സുരേഷ്, സ്വപ്ന പ്രദീപ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT