23.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Kunnamkulam പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു

പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു

53

കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലെ കോടികളുടെ നിക്ഷേപ തട്ടിപ്പിനെതിരെയും കാട്ടകാമ്പാല്‍ മള്‍ട്ടി പര്‍പ്പസ് സര്‍വ്വീസ് സഹകരണ സൊസൈറ്റി തട്ടിപ്പില്‍ പ്രതിഷേധിച്ചും സിപിഐഎം കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു. കുന്നംകുളം പഴയ ബസ് സ്റ്റാന്‍ഡിനു സമീപം നടന്ന പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ കൊച്ചനിയന്‍ അധ്യക്ഷനായി.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ബാലാജി, ജില്ലാ കമ്മിറ്റിയംഗം ഉഷ പ്രഭുകുമാര്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുന്നംകുളത്ത് പ്രവര്‍ത്തിച്ചുവന്നിരുന്ന വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവില്‍ രണ്ട് കോടി 75 ലക്ഷം രൂപയാണ് 14 ഇടപാടുകാരില്‍ നിന്നും മാത്രമായി തട്ടിച്ചെടുത്തത്. കോണ്‍ഗ്രസ് നേതാവായിരുന്ന കാട്ടകാമ്പാല്‍ മള്‍ട്ടിപര്‍പ്പസ് സൊസൈറ്റിയുടെ സെക്രട്ടറി വിവിധ സംഭവങ്ങളിലായി രണ്ടുകോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ADVERTISEMENT
error: Content is protected !!