24.3 C
Kunnamkulam
Saturday, August 8, 2026
Home Bureaus Punnayurkulam ദേശീയപാതയിലെ കുഴി; ലോറി ചെരിഞ്ഞു

ദേശീയപാതയിലെ കുഴി; ലോറി ചെരിഞ്ഞു

72

അകലാട് മൂന്നൈനിയില്‍ ദേശീയപാതയിലെ കുഴിയില്‍ ചാടി ഭാരം കയറ്റിവന്ന ലോറി ചെരിഞ്ഞു. നിരവധി തവണ നാട്ടുകാര്‍ കരാര്‍ കമ്പനി അധികൃതരോട് പരാതി പറഞ്ഞതിനെ തുടര്‍ന്ന് മണ്ണിട്ട് കുഴിയടച്ചെങ്കിലും കഴിഞ്ഞ ദിവസം ഉണ്ടായ മഴയില്‍ സര്‍വീസ് റോഡില്‍ വെള്ളം കെട്ടി നില്‍ക്കുകയും മണ്ണ് ഒലിച്ചുപോയി വീണ്ടും കുഴി രൂപ്പപെട്ടു. ഇതുമൂലം വാഹനങ്ങള്‍ കുഴിയില്‍ താഴുന്നത് പതിവായി. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതായും യാത്രികര്‍ പറയുന്നു. വ്യാഴാഴ്ച കാലത്ത് മരം കയറ്റി വന്നിരുന്ന ലോറിയാണ് കുഴിയില്‍ ചെരിഞ്ഞത്.

മൂന്ന് ജെസിബി ഉപയോഗിച്ചാണ് കുഴിയില്‍ നിന്നും ലോറി മാറ്റിയത്. ഇതുമൂലം ദീര്‍ഘനേരം ഗതാഗത തടസ്സം ഉണ്ടായി. എത്രയും പെട്ടെന്ന് സര്‍വീസ് റോഡുകളിലെ വെള്ളക്കെട്ട് മാറ്റി അപകടകുഴികള്‍ അടച്ച് യാത്രക്കാര്‍ക്ക് ആശങ്കയില്ലാതെ യാത്ര ചെയ്യുവാനുള്ള സൗകര്യം എന്‍ എച്ച് ഐ അധികൃതര്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ADVERTISEMENT
error: Content is protected !!