24.6 C
Kunnamkulam
Monday, July 27, 2026
Home Bureaus Kechery കേന്ദ്ര ബജറ്റിനെതിരെ ചിറ്റാട്ടുകരയില്‍ സിപിഎം പ്രതിഷേധിച്ചു

കേന്ദ്ര ബജറ്റിനെതിരെ ചിറ്റാട്ടുകരയില്‍ സിപിഎം പ്രതിഷേധിച്ചു

ജനവിരുദ്ധ, കര്‍ഷക വിരുദ്ധ കേന്ദ്രസര്‍ക്കാര്‍ ബജറ്റിലും കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന അവഗണനയിലും പ്രതിഷേധിച്ച് സി.പി.ഐ.എം ചിറ്റാട്ടുകര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ചിറ്റാട്ടുകര കിഴക്കേത്തലയില്‍ നടന്ന പ്രതിഷേധ പൊതുയോഗം ലോക്കല്‍ സെക്രട്ടറി പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു. തുളസി രാമചന്ദ്രന്‍ അദ്ധ്യക്ഷയായി. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ സി എഫ് രാജന്‍, പി.കെ രമേഷ്, എ.സി രമേഷ് എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!